വരവ്-ചെലവ് കണക്കുകളുടെ അനുരഞ്ജനം സുൽത്താൻ ബത്തേരിയിൽ

Advertisement
Featured Image

നിയമസഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂൺ ഒന്നിന് കളക്ടറേറ്റിലെ പഴശ്ശി ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകളുടെ അനുരഞ്ജനം സുൽത്താൻ ബത്തേരി ഗവ. ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ജൂൺ ഒന്ന് രാവിലെ 10ന് കൽപറ്റ നിയമസഭാ മണ്ഡലത്തിന്റെയും ഉച്ചയ്ക്ക് രണ്ടിന് മാനന്തവാടി മണ്ഡലത്തിന്റെയും വരവ്-ചെലവ് കണക്കുകളുടെ അനുരഞ്ജനം സുൽത്താൻ ബത്തേരി ഗവ. ഗസ്റ്റ് ഹൗസിൽ നടക്കും. സ്ഥാനാർത്ഥികളോ അഗീകൃത ഏജന്റുമാരോ ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരണം.

Advertisement

Related News