മോദിയുടെ ആഹ്വാനം, തീരുവ ഇഫക്ട്; സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 70% കുറഞ്ഞതായി റിപ്പോര്‍ട്ട്

Advertisement
Featured Image

ഈ മാസമാദ്യം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഇരട്ടിയിലേറെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഫലം കാണുന്നുവെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് 70 ശതമാനത്തോളം ഡിമാന്‍ഡ് കുറഞ്ഞു. സ്വര്‍ണവിലയില്‍ വലിയ വ്യത്യാസമില്ലാതെ ഉയര്‍ന്നു നില്‍ക്കുന്നതും ഉപഭോക്താക്കളെ അകറ്റി നിര്‍ത്തുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില ഉയര്‍ന്നതോടെ വിലക്കയറ്റം രൂക്ഷമായതും സ്വര്‍ണ വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്.

മെയ് 13ന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്ത് വിറ്റഴിച്ചത് 7.5 ടണ്‍ സ്വര്‍ണമാണെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റഴിച്ചത് 25 ടണ്‍ സ്വര്‍ണമാണ്. ഇത് 70 ശതമാനത്തോളം ഡിമാന്‍ഡ് ഇടിഞ്ഞെന്ന് വ്യക്തമാക്കുന്നതായി ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറയുന്നു. അസംഘടിത സ്വര്‍ണവ്യാപാരികള്‍ക്ക് തീരുവ വര്‍ധന വന്‍ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Related News