പടിഞ്ഞാറത്തറ: ചുരത്തിൽ അനുദിനം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിൽ പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ കാര്യത്തിൽ സമയക്രമം നിശ്ചയിക്കണമെന്ന് പൂഴിത്തോട് -പടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതിയുടെ വാരാന്ത്യ യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരം ശക്തമാക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.റിലേസമരം ഇതിനകം 1260 ദിവസം പിന്നിട്ടു കഴിഞ്ഞു. സാജൻ തുണ്ടിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.കമൽ ജോസഫ് വിഷയാവതരണം നടത്തി. ആലിക്കുട്ടി സി കെ , ബെന്നി മാണിക്കത്ത് , നാസർ കൈപ്രവൻ, ഉലഹന്നാൻ പട്ടർമഠം, യു.സി ഹുസൈൻ, തങ്കച്ചൻ നടക്കൽ, നാസർ സി കെ , വിശ്വനാഥൻ വി.എസ്. എന്നിവർ സംസാരിച്ചു. അസീസ് കളത്തിൽ സ്വാഗതവും, ബെന്നി കുറുമണി നന്ദിയും പറഞ്ഞു.
താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും നിർമ്മാണ പ്രവ്യത്തികളും ഒരു വശത്ത് മനുഷ്യനെ ശ്വാസം മുട്ടിക്കുമ്പോൾ മറുവശത്ത് വീതിക്കുറഞ്ഞ ഇടങ്ങളിൽ വാഹനങ്ങൾ കേടാവുന്നതും , മരങ്ങളും , മണ്ണും റോഡിലേക്ക് പതിക്കുന്നതും നിത്യ സംഭവമായി മാറുന്നു. മഴ ശക്തി പ്രാപിക്കുമ്പോൾ ദു:രന്തവ്യാപ്തിയേറാം,യു ഡി.എഫ് സർക്കാർ അധികാരമേറ്റിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രാഥമിക DPR ന് ക്യാബിനറ്റ് അംഗീകാരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചക്കിട്ടപ്പാറ, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തുകൾ മുൻകൈയ്യെടുത്ത് ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഇതൊക്കെ നല്ലതാണെങ്കിലും സമയബന്ധിതമായ ഫയൽ നീക്കമാണ് ഈ വിഷയത്തിൽ അടിയന്തിരമായി ചെയ്യേണ്ടത്. മന്ത്രി ടി സിദ്ധിഖിന്റെ ഈ വിഷയത്തിലുള്ള ഇടപ്പെടലും, പേപ്പറുകൾ പഠിക്കാൻ കാണിക്കുന്ന ജാഗ്രതയും ശ്ലാഹനീയമാണ്.മുൻ സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർമാർ ഇതു വരെ പാത സന്ദർശിക്കുകയോ . സമരസമിതിയെ കേൾക്കുകയോ ചെയ്തിട്ടില്ല. വിഷയത്തിൽ പ്രമേയം പാസാക്കി പിന്തുണ അറിയിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ, തരുവണ യൂണിറ്റുകൾ ,തരിയോട് ഫൊറോനാ വൈദിക സമ്മേളനം എന്നിവക്ക് യോഗം നന്ദി രേഖപ്പെടുത്തി.

