കെ-ടെറ്റ് വെരിഫിക്കേഷൻ സർവ്വീസിലുള്ള അധ്യാപകരെ ഒഴിവാക്കണം: കെ പി എസ് ടി എ

Advertisement
Featured Image

കെ - ടെറ്റ് പരീക്ഷ ജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന നടത്തുമ്പോൾ നിലവിൽ സേവനത്തിലുള്ള അധ്യാപകരെ ഒഴിവാക്കണമെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സേവനത്തിൽ നിന്നും വിരമിക്കാൻ അഞ്ചു വർഷത്തിൽ കൂടുതലുള്ള അധ്യാപകർ കെ - ടെറ്റ് പരീക്ഷ ജയിക്കണമെന്ന സുപ്രീം കോടതി വിധി നിലവിലുള്ളതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം നിരവധിപേർ പരീക്ഷ എഴുതി ജയിച്ചിട്ടുണ്ട്. സർവ്വീസിലുള്ളവരുടെ വിവരങ്ങൾ സർക്കാരിൻ്റെ പക്കൽ ഉള്ളതുകൊണ്ടുതന്നെ ഇവരുടെ നേരിട്ടുള്ള സർട്ടിഫിക്കറ്റ് പരിശോധന ഒഴിവാക്കേണ്ടതാണെന്ന് കെ പി എസ് ടി എ സംസ്ഥാന സമിതി പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം എല്ലാജില്ലകളിലും നടന്ന സർട്ടിഫിക്കറ്റ് പരിശോധനയിൽ പങ്കെടുത്തവർക്ക് ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകൊണ്ട് വലിയ പ്രയാസങ്ങൾ ഉണ്ടായിട്ടുള്ളത് പ്രതിഷേധാർഹമാണെന്നും ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ, സെക്രട്ടറി ടി എം അനൂപ് , ട്രഷറർ സി കെ സേതു എന്നിവർ അറിയിച്ചു.

Advertisement

Related News