തരുവണ: ജി.എച്ച്.എസ്.എസ്. തരുവണയിൽ വിജയോത്സവം സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷൻ മെമ്പർ മുഫീദ തസ്‌നി അധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. വാർഡ് മെമ്പർ മമ്മൂട്ടി മദനി ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും എസ്.പി.സി., എൻ.എം.എം.എസ്., യു.എസ്.എസ്., രാജ്യാപുരസ്കാർ ജേതാക്കളെയും വിവിധ അക്കാദമിക, പാഠ്യേതര, കായിക മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികളെയും അനുമോദിച്ചു.
സ്കൂളിൻ്റെ ഭൗതിക സൗകര്യ വികസനത്തിൽ സഹകരിച്ച കണിയാൻകണ്ടി ഉസ്മാനെയും
അലോഹ പൂർവ്വവിദ്യാർത്ഥി
സംഘടനെയെയും
എസ്.പി.സി. ഡി.ഐ. കെ.നൗഫലിനെയും ചടങ്ങിൽ ആദരിച്ചു.
വിജയികൾക്ക് ഉപഹാരങ്ങളും മെമന്റോകളും വിതരണം ചെയ്തു.
കഴിഞ്ഞ അധ്യയന വർഷത്തെ വിദ്യാലയത്തിന്റെ അക്കാദമിക-പാഠ്യേതര നേട്ടങ്ങൾ, വികസന പ്രവർത്തനങ്ങൾ, ഭാവിപദ്ധതികൾ എന്നിവ പ്രധാനാധ്യാപിക നിഷ ആൻ ജോയ് റിപ്പോർട്ടിലൂടെ അവതരിപ്പിച്ചു.
എസ്.എം.സി. ചെയർമാൻ ഇസ്മായിൽ എ., മദർ പി.ടി.എ. പ്രസിഡന്റ് ആരിഫ കെ., മുൻ പ്രധാനാധ്യാപകൻ മുസ്തഫ എം., മുൻ പ്രിൻസിപ്പൽ ജെസ്സി എം. ജെ., വിദ്യാർഥി പ്രതിനിധി മാസ്റ്റർ ഷാൻ റഹീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പി.ടി.എ. പ്രസിഡന്റ് അഷ്റഫ് എം. കെ. സ്വാഗതവും പ്രിൻസിപ്പൽ ഇൻ ചാർജ് പ്രദീപ് കുമാർ കെ. നന്ദിയും രേഖപ്പെടുത്തി.
അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും നാട്ടുകാരും പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി.

