നാടൻ കലാരൂപങ്ങളും നാടൻ പാട്ടുകളും ചരിത്രത്തിൽ നിന്നും മാഞ്ഞു പോയെന്നും
അവ രേഖപ്പെടുത്തേണ്ട ഉത്തരവാദിത്തമാണ്
കലാകാര കൂട്ടായ്
മക്കുള്ളതെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പത്മശ്രീ ചെറു വയൽ രാമൻ പറഞ്ഞു.
വയനാട് ജില്ലയിലെ നാട്ടു കലാകാരന്മാരുടെ
സംഘടനയായ നാട്ടു കലാകാരക്കൂട്ടം ജില്ലാ കൺവെൻഷനിൽ നാട്ടു കലാകാരക്കൂട്ടം
കലാകാരന്മാർക്ക് ഐ.ഡി കാർഡ് വിതരണം ചെയ്തു
കൽപ്പറ്റ എസ്.ഡി.എം. എൽ.പി സ്കൂളിൽ മുൻസിപ്പൽ വൈസ് ചെയർമാൻ സൗമ്യ ഉദ്ഘാടനം ചെയ്തു.
പത്മശ്രീ ചെറു വയൽ രാമൻ മുഖ്യാതിഥിയായ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ബൈജു തൈവമക്കൾ, ട്രഷർ
വിജയൻ ഗോത്ര മൊഴി, സംസ്ഥാന കമ്മറ്റി അംഗം പ്രമോദ് തുടിതാളം എന്നിവർ സംസാരിച്ചു.
പ്രസിഡന്റ് രമേഷ് ഉണർവ് സ്വാഗതവും
മജേഷ് രാമൻ നന്ദിയും
പറഞ്ഞു.നാടൻ പാട്ടുകളും നാടൻ കലാ അവതരണങ്ങളും തുടർന്ന് നടന്നു.

