ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പുരുഷൻമാരായ പട്ടികവര്‍ഗ ആദിവാസികൾക്കു വേണ്ടിയുള്ള പ്രത്യേക നിയമനം) തസ്തികയിലേയ്ക്ക് കാറ്റഗറി നം 097/2026 അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബര്‍ 30 വരെ ദീർഘിപ്പിച്ചു. വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള മാതൃകയിൽ എഴുതി തയ്യാറാക്കിയതോ, ടൈപ്പ് ചെയ്തതോ ആയ അപേക്ഷകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോടൊപ്പം സെപ്റ്റംബര്‍ 30 ന് വൈകുന്നേരം അഞ്ച് വരെ പി.എസ്.സി ജില്ലാ ഓഫീസിൽ സമർപ്പിക്കാം. വിജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകൾക്ക് മാറ്റമില്ല.

