ഗ്യാനേഷ് കുമാർ രാജിവെക്കുക- യു.ഡി.എഫ്

Advertisement
Featured Image

വൈത്തിരി:

  വോട്ട് ചോരിക്കെതിരെ, ഇന്ത്യൻ ജനാധിപത്യത്തെ വിൽപ്പനച്ചരക്കാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും, ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എംപിമാരും നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം അർപ്പിച്ചും, UDF വൈത്തിരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും, ദേശീയ നേതാക്കൾക്കെതിരായ ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിഷേധ യോഗവും നടത്തി.

  യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം ചെയർമാൻ സലീം മേമന, പോൾസൻ കൂവക്കൽ, ഷെമീർ പന്ത്രണ്ടാംപാലം, സി.വി. രാജൻ, എ.എ. വർഗീസ്, ഫൈസൽ.കെ.വി, സാജിത് കുന്നത്ത്, ഡോളി, പി.ഇ. ഷംസുദ്ദീൻ, നാണി, ആർ. രാമചന്ദ്രൻ, പൗലോസ് ടി.ജെ, ഷെമീർ. ഇ, മൈക്കിൾ.പി.ഡി, ഷൈനി ദേവസ്യ, ഷിനിൽ തോമസ്, ആഷിഖ് എന്നിവർ നേതൃത്വം നൽകി.

Advertisement

Related News