പടിഞ്ഞാറത്തറ .വയനാട് ജില്ലയിലെ ചുരം യാത്ര പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി 1994ൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബാവയുടെ അധ്യക്ഷതയിൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻതുടക്കം കുറിച്ച വയനാട്ടിലെ പ്രധാന ചുരം ബദൽ പാതയായ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാത എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിന് നിവേദനം നൽകി. സർവ്വേ നടപടികൾ ആരംഭിക്കുന്നതിന് നവംബർ മാസം ആദ്യവാരത്തിൽ വനമന്ത്രി ഉൾപ്പെടെയുള്ള മന്ത്രി തല മീറ്റിംഗ് തിരുവനന്തപുരത്ത് ചേരുമെന്നും പാത യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുസ്ലിം ലീഗ് നേതാക്കൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉറപ്പു നൽകി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി,ജനറൽ സെക്രട്ടറി ടി മുഹമ്മദ്, ഭാരവാഹികളായ റസാ കൽപ്പറ്റ, എം മുഹമ്മദ് ബഷീർ, ഹാരിസ് കണ്ടിയൻ, മണ്ഡലം ഭാരവാഹികളായ സലീം മേമന, എംഎ അസൈനാർ, സികെ ഹാരിഫ് അവറാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
Kalpetta
പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ് ഉടൻ യാഥാർത്ഥ്യമാക്കണം; മന്ത്രിക്ക് നിവേദനം നൽകി മുസ്ലിം ലീഗ്

