എസ്.എസ്എൽ.സി.വിജയികൾക്ക് അനുമോദനവും,വാർഷിക പൊതു യോഗവും നടത്തി.

Advertisement
Featured Image

നെല്ലിമാളം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,എസ്.എസ്.എൽ.സി.വിജയികൾക്കുള്ള അനുമോദനവും,നേഴ്സിനെ ആദരിക്കലും മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റംല ഉദ് ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന അദ്ധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് "ഒരുമയുടെ ഓർമ്മ പതിപ്പ് " മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ വിൽസൺ പ്രകാശനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സേഫ് വിത്ത് ഇൻ പദ്ധതിയുടെ ഭാഗമായി സെൻട്രൽ കോർഡിനേറ്റർ ആതിര ക്ലാസെടുത്തു. എസ്.എസ്.എൽ.സി.

വിജയികൾക്ക് മെമെന്റോ നൽകി.നേഴ്സായ നീതു ജോമിനെ ഷാൾ അണിയിച്ച്‌ ആദരിച്ചു.സെലീന സാബു,ബീന ദേവസ്യ,പി.പി സ്കറിയ എന്നിവർ സംസാരിച്ചു.വാർഷിക റിപ്പോർട്ടിന്റെ ഡിജിറ്റൽ പ്രസന്റേഷൻ നടത്തി.കൈ കൊട്ടിക്കളിയും അരങ്ങേറി. സ്നേഹവിരുന്നോടെ സമാപിച്ചു.

Advertisement

Related News