കേരളത്തിന് അതിവേഗ റെയിൽവേ പദ്ധതി വേണമെന്നതാണ് സിപിഎമ്മിന്റെ എപ്പോഴത്തെയും വ്യക്തമായ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അധികാരത്തിൽ നിന്ന് പുറത്തുപോയെന്ന് കരുതി അതിവേഗ റെയിൽ പദ്ധതിയെ രാഷ്ട്രീയ കാരണങ്ങളാൽ സിപിഎം എതിർക്കില്ല. അതിവേഗ റെയിൽ പദ്ധതി കേരളത്തിന്റെ വേണം. പദ്ധതി വരണം എന്നതാണ് സിപിഎമ്മിന്റെ എക്കാലത്തേയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ഭാവി വികസനത്തിന് അത്യന്താപേക്ഷിതമായ ഒരു പദ്ധതിയായ സിൽവർ ലൈൻ പദ്ധതി ഇല്ലാതാക്കിയതിൽ യുഡിഎഫ് കേരളത്തോട് മാപ്പ് പറയണം. പുതിയ പദ്ധതി പ്രഖ്യാപിക്കും മുന്നേ സിൽവർ ലൈൻ പദ്ധതി ഇല്ലാതാക്കിയതിൽ കേരള ജനതയോട് സർക്കാർ മാപ്പ് പറയണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.
Kerala
അധികാരമില്ലെന്ന് കരുതി എതിർക്കില്ല, നിലപാട് അതിവേഗ റെയിൽ പദ്ധതി കേരളത്തിൽ വേണമെന്ന് തന്നെ': എം വി ഗോവിന്ദൻ
Related News
സംസ്ഥാനത്തെ എക്സൈസ് നയത്തിൽ മാറ്റം വരും; മദ്യശാലകളുടെ പ്രവർത്തനങ്ങളിലും മാറ്റമുണ്ടാകും, നിർദ്ദേശങ്ങൾ എഴുതി നൽകാൻ ഉദ്യോഗസ്ഥരോട് മന്ത്രി
മോദിയുടെ ആഹ്വാനം, തീരുവ ഇഫക്ട്; സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 70% കുറഞ്ഞതായി റിപ്പോര്‍ട്ട്
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി, ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി
ക്വട്ടേഷൻ ക്ഷണിച്ചു.
കടമുറി ലേലം

