വയനാട് ജില്ലയെ മറ്റു ജില്ലകളുമായി എളുപ്പത്തിൽ ബന്ധപ്പെടുത്താൻ കഴിയുന്ന ചുരമില്ല ബദൽ റോഡ് ആയ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് യാഥാർത്ഥ്യമാക്കുന്നതിനായി .വനം, റവന്യൂ പൊതുമരാമത്ത് ,പഞ്ചായത്ത്,വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള ഡി പി ആർ അംഗീകരിക്കുന്നതിന് വേണ്ടിയിട്ടുള്ളശ്രമങ്ങൾ നടത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിമാരുടെയും റോഡിന്റെ ഭാഗം ഉൾക്കൊള്ളുന്ന എംഎൽഎമാരുടെയും സാന്നിധ്യത്തിൽ പ്രത്യേക സിറ്റിംഗ് ഏർപ്പാട് ചെയ്യുമെന്ന് കേരള കൃഷിവകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി സിദ്ദിഖ് പറഞ്ഞു.വയനാട് ഡിസിസിയിൽ വെച്ച് പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡുമായി ബന്ധപ്പെ ട്ടു വയനാട് ഡിസിസിയിൽവെച്ചു നടത്തിയ ചർച്ചയിൽചുരുങ്ങിയ ചിലവിൽ പൂർത്തിയാക്കാൻ കഴിയുന്ന പാതിവഴിയിൽ പ്രവർത്തി പൂർത്തിയാക്കിയ ബദൽ റോഡിൻ്റെ പൂർത്തീകരണത്തിന് തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്യും എന്നും മന്ത്രി ഉറപ്പു നൽകി . പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് ബഷീർ.ഡിസിസി സെക്രട്ടറി പി കെ അബ്ദുറഹിമാൻ.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി കെ വർഗീസ് എന്നിവർ മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു
Kalpetta
പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് ;തിരുവനന്തപുരത്ത് പ്രത്യേക സീറ്റിങ് നടത്തും :മന്ത്രി ടി സിദ്ദിഖ്
Related News
വയനാടിൻ്റെ ജനകീയ പ്രശ്നങ്ങൾ : സമസ്ത നേതാക്കൾ മന്ത്രി ടി.സിദ്ദീഖിന് നിവേദനം നൽകി
ഫാ. ജോർജ് നെടുംതളിലിനെ ആദരിച്ചു
സേവനത്തിന് സല്യൂട്ട്; വയനാട്ടിൽ നിന്ന് 12 പോലീസ് ഉദ്യോഗസ്ഥർ പടിയിറങ്ങുന്നു.
'കെ റെയിലിന് പകരം ഇന്ത്യ റെയിൽ' എന്ന് പേരിട്ടായാലും കേരളത്തിൽ അതിവേഗ പാത വരട്ടെ, നിലപാട് വ്യക്തമാക്കി എംവി ജയരാജൻ
താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു; ഇരുവശങ്ങളിലും കിലോമീറ്ററുകളോളം നീണ്ട വാഹനനിര, ഡ്രൈവർമാർ ജാഗ്രത പാലിക്കണം

