വയനാടിൻ്റെ ജനകീയ പ്രശ്നങ്ങൾ : സമസ്ത നേതാക്കൾ മന്ത്രി ടി.സിദ്ദീഖിന് നിവേദനം നൽകി

Advertisement
Featured Image

പുതിയ സർക്കാറിൽ കൃഷി മന്ത്രിയായി ചുമതലയേറ്റ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ കൂടിയായ അഡ്വക്കറ്റ് ടി. സിദ്ദീഖിന് അഭിനന്ദനമറിയിച്ചും ജില്ലയുടെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമിയുടെ നേതൃത്വത്തിൽ നേതാക്കൾ മന്ത്രിയെ കണ്ടു നിവേദനം നൽകി.

ജില്ല നിലവിൽ വന്നത് മുതലുള്ള പ്രശ്നങ്ങൾക്ക് മാറി മാറി വന്ന സർക്കാരുകൾക്ക് പരിഹാരം കാണാൻ സാധിച്ചിട്ടില്ല.

ജില്ലയുടെ യാത്രാ ദുരിതം ഇപ്പോൾ കഴിഞ്ഞ കാലങ്ങളേക്കാൾ ദുസ്സഹമായിരിക്കയാണ് അവധി ദിനങ്ങളിലും ആഘോഷ നാളുകളിലുമെല്ലാം ചുരം യാത്രകൾ ഏറെ പ്രയാസപ്പെടുത്തുകയാണ് ഈ കഴിഞ്ഞ ബലിപെരുന്നാൾ ദിവസങ്ങളിൽ അഞ്ചും പത്തും മണിക്കൂറുകളാണ് യാത്രക്കാർ ചുരത്തിൽ കുടുങ്ങിപ്പോയത്.

ഇവിടെ നിന്ന് മറ്റു നാടുകളിൽ പോയി ജോലി ചെയ്യുന്നവരും ഇതര ജില്ലകളിൽ നിന്ന് ഇവിടെ വന്ന് ജോലി ചെയ്യുന്നവരും ശനി, തിങ്കൾ ദിവസങ്ങളിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

ഇതിന് പരിഹാരം ചുരം ബദൽ റോഡ് തന്നെയാണ് ഇത് സാധ്യമാക്കാൻ സർക്കാർ മുന്നോട്ട് വരണം.

അത് പോലെ കാലങ്ങളായി നിരോധിക്കപ്പെട്ട രാത്രി യാത്രാ അനുമതി വേഗത്തിലാക്കണം.

കൂടാതെ ജില്ല അനുഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് ആരോഗ്യ മേഖലയിലെ പരിമിതികൾ ജില്ലക്ക് സ്വന്തമായി ഒരു മെഡിക്കൽ കോളേജ് ഉണ്ട് എന്നല്ലാതെ അത് ജില്ലക്ക് പല കാരണങ്ങൾ കൊണ്ടും പര്യാപ്തമല്ല. ജനങ്ങളുടെ സമാധാനം നിറഞ്ഞ ജീവിതത്തിനും, കൃഷിക്കും തീരാ വെല്ലുവിളിയായ വന്യ ജീവികളിൽ നിന്നുള്ള സുരക്ഷ

എന്നീ വിഷയങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും നേതാക്കൾ മന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

എസ്.വൈ.എസ്. ജില്ലാ ജനറൽ സെക്ക്രട്ടറി കെ.എ. നാസർ മൗലവി മടക്കിമല, സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി സുബൈർ ഹാജി കണിയാമ്പറ്റ, സമസ്ത വൈത്തിരി താലൂക്ക് സെക്രട്ടറി ജാഫർ ഹൈതമി കൽപ്പറ്റ എന്നിവർ അടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.

വയനാടിൻ്റെ ജനകീയ പ്രശ്നങ്ങളിൽ യു.ഡി.എഫ് സർക്കാറിന് നല്ല ബോധ്യമുണ്ടെന്നും ഈ പ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രാഥമിക ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടു ണ്ടെന്നും ഈ വിഷയങ്ങളിൽ സമസ്തയുടെ ഇടപെടലുകൾ ഒന്നും കൂടി കാര്യ ഗൗരവത്തിൽ എത്തിച്ചു വെന്നും ഈ കാര്യങ്ങൾ മുഖ്യമന്ത്രിയടക്കമുള്ള ഓരോ വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയിൽ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു

Advertisement

Related News