മാനന്തവാടി: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുതിർന്ന നേതാവായിരുന്ന
തമ്മട്ടാൻ പോക്കർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
പാർട്ടിയോടുള്ള അചഞ്ചലമായ കൂറും ത്യാഗസന്നദ്ധതയും പോക്കർ സാഹിബിനെ പ്രവർത്തകർക്കിടയിൽ വേറിട്ട വ്യക്തിത്വമാക്കി മാറ്റിയതായി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. SDPI ജില്ലാ ജനറൽ സെക്രട്ടറി പി ടി സിദ്ധീഖ്, ജില്ലാ സെക്രട്ടറിമാരായ എസ്. മുനീർ, സൽമ അഷ്റഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി കെ അബ്‌ദുസ്സമദ്, ഇ ഉസ്മാൻ, മണ്ഡലം സെക്രട്ടറി സജീർ എം ടി എന്നിവർ സംസാരിച്ചു.

