ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

Advertisement
Featured Image

 പിണങ്ങോട്:

 ജില്ലയിലെ ഹയർ സെക്കണ്ടറിയിൽ നിന്നും കൊമേഴ്സ് വിഷയത്തിൽ ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ജില്ലാ കോമേഴ്സ് അധ്യാപക കൂട്ടായ്മയായ ACT വയനാട് അനുമോദിച്ചു. പിണങ്ങോട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ആക്ട് പ്രസിഡന്റ് മുഹമ്മദ്‌ ഇസ്മായിൽ അധ്യക്ഷത വഹിക്കുകയും പ്രിൻസിപ്പൽ ഡോ:അബ്ദുൽ ജലീൽ പി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. എസ് എം സി കൺവീനർ ലത്തീഫ് പുനത്തിൽ, അനൂപ് വി പി, അജിത് കാന്തി, അമ്പിളി കെ , സുജീറ പി ടി, രാജേന്ദ്രൻ എം കെ എന്നിവർ ആശംസകൾ നേരുകയും ചെയ്തു. ചടങ്ങിന് സെക്രട്ടറി അജീഷ് ജോസഫ് സ്വാഗതവും ട്രഷറർ ബിയ ബേബി നന്ദിയും അറിയിച്ചു സംസാരിച്ചു.

Advertisement

Related News