ഒടുവില്‍ സമാധാനത്തിലേക്കോ? കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും

Advertisement
Featured Image

തെഹ്‌റാന്‍/വാഷിംഗ്ടണ്‍: മാസങ്ങളായി നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്തിന് ഒടുവില്‍ യുഎസും ഇറാനും യുദ്ധം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് സൂചന നല്‍കി അമേരിക്കൻ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ഇരുവിഭാഗങ്ങളും കരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചെന്നും വരും ദിവസങ്ങളില്‍ ഒപ്പിടുമെന്നുമാണ് അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് റിപ്പോർട്ട്. അതേസമയം ഇനിയും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം. ഈ പോരാട്ടത്തിലൂടെ ഇറാന്‍ എത്ര ശക്തമായി ഉയര്‍ന്നുവന്നുവെന്നാണ് നിലവിലെ കരാര്‍ ചൂണ്ടിക്കാട്ടുന്നതെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുഎസുമായുള്ള പോരാട്ടത്തില്‍ ഇറാനാണ് വിജയി എന്നും ഔദ്യോഗിക ടെലിവിഷനില്‍ സംസാരിക്കവെ അരാഗ്ചി പ്രതികരിച്ചു.

Advertisement

Related News