വൈത്തിരി പഞ്ചായത്തിലെ വൈത്തിരി ടൗണ്‍ അങ്കണവാടിയില്‍ ക്രഷ് ഹെല്‍പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വൈത്തിരി പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ 18നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. യോഗ്യത എസ്.എസ്.എല്‍.സി. താത്പര്യമുള്ളവര്‍ ജൂണ്‍ 30ന് വൈകുന്നേരം അഞ്ചിനകം വൈത്തിരി വില്ലേജ് ഓഫീസിന് സമീപമുള്ള കല്‍പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 201110.

