അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നിട്ടില്ല. ഇപ്പോഴും കപ്പൽ ഗതാഗതം നടക്കുന്നത് ഒമാൻ വഴിയാണ്. അതിനിടെ ഇറാനുമേലുളള നാവിക ഉപരോധം നീക്കിയതായി അമേരിക്ക അറിയിച്ചു. ഇറാന്റെ മേലുള്ള നാവിക ഉപരോധം അമേരിക്ക ഔദ്യോഗികമായി നീക്കിയെന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചത്. പൊതുവായ സമുദ്ര മേഖലയിലേക്ക് തങ്ങൾ മാറിക്കഴിഞ്ഞു എന്നാണ് അമേരിക്ക വ്യക്തമാക്കി.
നിലവിൽ ഹോർമൂസിലെ കപ്പൽ ഗതാഗതം കഴിഞ്ഞ ദിവസങ്ങളിലേത് പോലെയാണ് കടന്ന് പോകുന്നത്. ഹോർമൂസ് പൂർണമായും തുറന്നിട്ടില്ല. കാര്യമായ മാറ്റം ഇല്ലെന്ന് യുകെ മരിടൈം റിപ്പോർട്ട് വ്യക്തമാക്കി. അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം കപ്പൽ ഗതാഗതത്തിൽ ഒരു കുതിപ്പ് ഉണ്ടായിട്ടില്ല. ഒമാൻ തീരം വഴിയാണ് മിക്ക കപ്പലുകളും ഗതാഗതം നടത്തുന്നത്. ഇറാന്‍റെ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങുന്നതേ ഒള്ളൂ എന്നാണ് റിപ്പോർട്ടുകൾ.9

