വയനാട് ജില്ലയിൽ വിവിധ ആദിവാസി വിഭാഗങ്ങൾക്കായി 241 മെന്റർ ടീച്ചർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, TTC, D.El.Ed, B.Ed തുടങ്ങിയ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പണിയർ (167), അടിയർ (18), കാട്ടുനായ്ക്കർ (28), കുറിച്ച്യർ (14), കുറുമർ (11), ഊരാളി (2) എന്നീ വിഭാഗങ്ങളിലായി ഒഴിവുകളാണുള്ളത്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 23 ആണ്. എഴുത്തുപരീക്ഷ ജൂലൈ 5-ന് നടക്കും. പ്രായപരിധി 18 മുതൽ 45 വയസ്സ് വരെയാണ്.
യോഗ്യതയുള്ള ആദിവാസി യുവതി-യുവാക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സാമൂഹിക പ്രവർത്തകൻ മണികണ്ഠൻ സി അഭ്യർത്ഥിച്ചു. അർഹരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനുമായി ബന്ധപ്പെടാം.
ഫോൺ :8075803118

