വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്‍പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ 2026-27 അദ്ധ്യയന വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചു. ബേക്കര്‍ ആന്‍ഡ് കണ്‍ഫക്ഷണര്‍, സി.ഒ ആന്റ് പി.എ, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍, ഫുഡ് ആന്റ് ബിവറേജസ് സര്‍വീസ് അസിസ്റ്റന്റ്, മെക്കാനിക് ഡീസല്‍, പ്ലംബര്‍ ട്രേഡുകളിലായി 396 സീറ്റുകളിലാണ് പ്രവേശനം. താത്പര്യമുള്ളവര്‍ അക്ഷയകേന്ദ്രങ്ങള്‍, ഇ-സേവനങ്ങള്‍, https://itiadmissions.kerala.gov.in വെബ്‌സൈറ്റ് മുഖേനയോ ജൂണ്‍ 30നകം അപേക്ഷ നല്‍കണം. 100 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിച്ച എന്ന ശേഷം അടുത്തുള്ള ഗവ. ഐ.ടി.ഐയില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കണം. ഫോണ്‍: 04936 205519, 8907772500, 9995914652, 9961702406

