തിരുനെല്ലി ഗവ. ആശ്രമം സ്‌കൂള്‍ (നിലവില്‍ കണ്ണൂര്‍ ജില്ലയിലെ ആറളം) 2026-27 അധ്യയന വര്‍ഷത്തില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളിലെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് ബിരുദമാണ് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ യോഗ്യത. ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ബിരുദമാണ് ലൈബ്രേറിയന്‍ തസ്തികയുടെ യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 24ന് രാവിലെ 10 30ന് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് എത്തണം. ഈ സ്ഥാപനത്തില്‍ മൂന്നുവര്‍ഷമോ അതിലധികമോ ജോലി നോക്കിയവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍- 9847536536.

