കോട്ടത്തറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത ചെണ്ടുമല്ലി തൈകള്‍ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഓണാ ഘോഷങ്ങള്‍ക്കാവശ്യമായ പൂക്കളുടെ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിച്ച് വനിതകള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനാണ് കൃഷി ആരംഭിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി വ്യാപകമായി നടപ്പാക്കുന്നുണ്ട്. സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് പ്രാദേശിക വിപണിയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജൈവ കൃഷി പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ചെണ്ടുമല്ലി കൃഷിയും ജൈവ പച്ചക്കറി കൃഷിയും സംയോജിപ്പിച്ച് കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിച്ച് കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സഹായകരമാകും. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആശ ആന്റണി അധ്യക്ഷയായ പരിപാടിയില്‍ കൃഷിഭവന് അസിസ്റ്റന്റ് ബബിത, അഗ്രി സി.ആര്.പി രേഷ്മ, വാര്‍ഡ് അംഗങ്ങള്‍, എ.ഡി.എസ് ഭാരവാഹികള്‍, ജെ.എല്‍.ജി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Related News
ആഗോള ഇന്ധന വിലയിൽ വൻ ഇടിവ്; പെട്രോളിന് 74 രൂപ കുറച്ച് പാകിസ്ഥാൻ, ലാഭം ജനങ്ങളിലേക്കെന്ന് പാക് പ്രധാനമന്ത്രി
ജെ.ആര്.എഫ് അഭിമുഖം 30 ന്
പകര്‍ച്ചവ്യാധി പ്രതിരോധം: സ്ഥാപനങ്ങളിലെ ഡ്രൈ ഡേ ക്യാമ്പയിന് സിവില്‍ സ്റ്റേഷനില്‍ തുടക്കമായി
മെസിയുടെ ചവിട്ടിന് ചുവപ്പ് കാര്‍ഡ് തന്നെ വേണം'; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നല്കി അല്‍ജീരിയ
സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

