ആഗോള ഇന്ധന വിലയിൽ വൻ ഇടിവ്; പെട്രോളിന് 74 രൂപ കുറച്ച് പാകിസ്ഥാൻ, ലാഭം ജനങ്ങളിലേക്കെന്ന് പാക് പ്രധാനമന്ത്രി

Advertisement
Featured Image

പാകിസ്ഥാൻ:

ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ ഹോർമൂസ് അടച്ച ഇറാൻറെ നടപടി ലോകത്ത് ക്രൂഡ് ഓയിലിന്‍റെ വിലയിൽ വലിയ വർദ്ധനമാണ് സൃഷ്ടിച്ചത്. ഇതിന് പിന്നലെ ലോകമെമ്പാടും ഇന്ധന പ്രതിസന്ധി ഉടലെടുത്തു. ഒടുവിൽ ആഴ്ചകൾ നീണ്ട സമാധാന ചർച്ചകൾക്ക് ശേഷം യുഎസും ഇറാനും കഴിഞ്ഞ വെള്ളിയാഴ്ച സമാധാന കരാറിൽ ഒപ്പുവച്ചു. ഇതിന് പിന്നാലെ ഇറാൻ ഹോർമൂസ് തുറന്നെന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. ഇതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്‍റെ വില കുത്തനെ ഇടിഞ്ഞു. പിന്നാലെ പാകിസ്ഥാൻ ഇന്ധന വില കുറച്ചെന്ന് റിപ്പോർട്ടുകൾ. നിലവിൽ ലിറ്ററിന് 74 രൂപയുടെ കുറവാണ് ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചത്.

Advertisement

Related News