മേപ്പാടി: മുഖ്യമന്ത്രി വിഡി സതീശനും സർക്കാരിനും അഭിവാദ്യവുമായി കെ.പി.സി.സി സംസ്ക്കാരസാഹിതി ജില്ലാ വൈസ് ചെയർമാൻ സലീം താഴത്തൂർ ഗാനരചനയും എൻ അബ്ദുൾ മജീദ് സംവിധാനവും നിർവഹിച്ച് കണ്ണൂർ മമ്മാലി,ഹസീന ബീഗം എന്നിവർ പാടിയ ജനനായകൻ ഓഡിയോ ഗാനം കെപിസിസി സംസ്ക്കാര സാഹിതിജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ സിനിമ തിരക്കഥാകൃത്ത് എം.ആർ ജോസിന് നൽകി പ്രകാശനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി സുരേഷ് ബാബു, മണ്ഡലം പ്രസിഡന്റ് ഒ വി റോയ്,ഒ ഭാസ്ക്കരൻ ,ജില്ലാ കൺവീനർ സി കെ ജിതേഷ് ,സലിം താഴത്തൂർ, നോറിസ് എം.,വന്ദന ഷാജു, ടി മുഹമ്മദ്, രാജു ഹെജമാടി , എ രാംകുമാർ ശ്രീജ ബാബു, സുജാത മഹാദേവൻ, ഷീജ അരപ്പറ്റ , ഹൈദർ അലി,റീന, സതീശൻ കല്ലായി, സെയ്ത് മണലടി ,മൻസൂർ പി.എം എന്നിവർ സംസാരിച്ചു.

