വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള അംബേദ്കർ ട്രാൻസ്ഫോർമർ പരിധിയിലും പള്ളിക്കൽ - കൂവയിൽ റോഡ് ഭാഗത്തും നാളെ (ജൂൺ 23) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ പേരാൽ, ടീച്ചർ മുക്ക്, പതിമൂന്നാം മൈൽ ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ (ജൂൺ 23) രാവിലെ രാവിലെ ഒൻപത് മുതൽ വൈകീട്ട് 5:30 വരെയും മീൻമുട്ടി, സെർനിറ്റി എന്നിവിടങ്ങളിൽ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും ബപ്പനമല, പന്തിപ്പൊയിൽ എന്നിവടങ്ങളിൽ ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ വൈകുന്നേരം 5.30 വരെയും വൈദ്യുതി മുടങ്ങും.

