അയ്യങ്കാളി സ്‌കോളര്‍ഷിപ്പ്.

Advertisement
Featured Image

പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2026-27 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നാല്, ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹത. പട്ടികജാതി ദുര്‍ബല വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ബി ഗ്രേഡ് വരെയുള്ളവര്‍ക്കും അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ്, പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ് എന്നിവയും സമര്‍പ്പിക്കണം. സ്‌കൂള്‍ തലത്തിലോ സ്‌കൂളിന്റെ അംഗീകാരത്തോടെയോ ഉള്ള കലാ കായിക മത്സരങ്ങള്‍, ശാസ്ത്രമേള, പ്രശ്‌നോത്തരി എന്നിവയില്‍ ഗ്രേഡുകള്‍ ലഭിച്ച വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം നല്‍കണം. മത്സര പരീക്ഷയുടെയും മുന്‍ഗണനാ ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പിനായി കുട്ടികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകളും മറ്റ് രേഖകളും ജൂലൈ 15ന് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936 203824

Advertisement

Related News