കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 2027ലെ പദ്മ പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹ്യ പ്രവര്‍ത്തനം, ശാസ്ത്രം, എഞ്ചിനീയറിങ്, പൊതുകാര്യങ്ങള്‍, സിവില്‍ സര്‍വീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും മികച്ചതും അസാധാരണവുമായ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കാണ് പദ്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പ്രകാരം ജൂലൈ 31 വരെ ഓണ്‍ലൈനായി നോമിനേഷനുകള്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ www.awards.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

