രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Advertisement
Featured Image

മാനന്തവാടി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ യൂത്ത് റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ എസ് എസ്, എൻ സി സി യൂണിറ്റുകൾ ചേർന്ന് ജ്യോതിർഗമയുടെയും, ബ്ലഡ് ബാങ്കിൻ്റെയും സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. . കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ തോമസ് മോണോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ  ഡോ എം. കെ. അനുപ്രിയ, ഡോ. എം. കെ. സാജിത എന്നിവർ നേതൃത്വം നൽകി. ജ്യോതിർഗമയയുടെ പ്രതിനിധിയായ കെ. എം. ഷിനോജ് ആശംസകൾ നേർന്നു. തുടർന്ന് മെഡിക്കൽ സംഘം സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി.

കോളേജ് അസ്സോസിയേറ്റ് മാനേജർ റവ ഫാ സിബിച്ചൻ ചേലക്കാപ്പിള്ളിൽ രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റ്സ് വിതരണം ചെയ്തു.

 റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഇ ക്യാമ്പിൽ രക്തദാനം ജീവത്യാഗമാക്കിയ കെ. എം. ഷിനോജ്നെ പൊന്നാട അണിയിച് കോളേജ് പ്രിൻസിപ്പൽ ആദരിക്കുകയും ചെയ്‌തു. പരിപാടിയിൽ ഡോ. എം. ജെ സിസ്റ്റർ എലിസബത്ത് കെ എ ക്രിസ്റ്റീന എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മികച്ച മാതൃകയായി.

Advertisement

Related News