മൃഗസംരക്ഷണ വകുപ്പ് റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 89 ദിവസത്തെ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ സഹിതം ജൂൺ 29 ഉച്ചയ്ക്ക് 2.30 ന് കൽപ്പറ്റയിലെ ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ - 04936 202292.

