വായനാ വാരാഘോഷത്തിൻ്റെ ഭാഗമായി വായനയുടെ പുതിയൊരു ലോകത്തേക്ക് കുട്ടികളെ എത്തിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണ് പ്രദേശിക ലൈബ്രറികൾ എന്ന തിരിച്ചറിവ് നൽകുന്നതിനായി കോട്ടത്തറ സെൻ്റ് ആൻ്റണീസ് യു.പി. സ്‌കൂളിലെ കുട്ടികൾ മാടക്കുന്ന് ഉദയലൈബ്രറി സന്ദർശിക്കുകയും ലൈബ്രറിയിലെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കുകയും, ലൈബ്രറിയിൽ അംഗത്വം എടുക്കുകയും ചെയ്തു. വായന വാരത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായിട്ടുള്ളവർക്ക് സമ്മാനം ഉദയ ലൈബ്രറി സ്പോൺസർ ചെയ്തു. അധ്യാപകരായ ലിസ്സി റ്റി.ജെ, വിനയ ND, വിനീത ജോസഫ് , ജിഷ ES, റിയ ജെയിംസ് ,അനൂപ് k ജോസ്, sr എലിസബത്ത്, ജെസ്ലിയ, അശ്വതി എന്നിവർ നേതൃത്വം നൽകി.

