അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി ഒളിമ്പിക് ഫോറസ്‌റ്റ് ട്രീ ഡ്രൈവ് പദ്ധതിയുടെ പ്രചരണാർത്ഥം വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ സഹകരണത്തോടെ പെരുന്തട്ട യു.പി സ്‌കൂളിൽ വൃക്ഷ തൈകൾ നട്ടു . വാർഡ് കൗൺസിലർ മുഹമ്മദ് ബാവ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡണ്ട് ബെന്നി അധ്യക്ഷത വഹിച്ചു.ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ മുഖ്യാതിഥിയായി. സുബൈർ ഇളകുളം പദ്ധതി വിശദീകരണം നടത്തി.സ്കൂൾ ഹെഡ്‌മിസ്ട്രസ് ഷൈനി, പി.കെ. മുരളീധരൻ, സതീഷ് കുമാർ,ഗിരീഷ് പെരുന്തട്ട എന്നിവർ സംസാരിച്ചു

