തിരുസ്വരൂപ പ്രതിഷ്ഠയും നൊവേനയും ആരംഭിച്ചു.

Advertisement
Featured Image

 പുൽപ്പള്ളി:- തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ ദു:ഖ്റാന തിരുനാളിനു മുന്നോടിയായി മരകാവ് സെന്റ് തോമസ് പള്ളിയിൽ ശ്ലീഹായുടെ തിരുസ്വരൂപ പ്രതിഷ്ഠയും 9 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക നൊവേനയും ആരംഭിച്ചു. വയനാട്ടിൽ മാർത്തോമാ ശ്ലീഹായുടെ നാമധേയത്തിൽ ആരംഭിച്ച ആദ്യത്തെ ദൈവാലയങ്ങളിൽ ഒന്നാണ് മരകാവ് സെന്റ് തോമസ് പള്ളി . സ്ഥാപിതമായിട്ട് 80 വർഷങ്ങളോളമാകുന്ന ഇവിടെ, എല്ലാ വെള്ളിയാഴ്ചകളിലും തോമാശ്ലീഹായോടുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തിവരുന്നു .ജൂലൈ മൂന്ന് ദു:ഖ്റാന തിരുനാളിൽ പ്രത്യേക തിരുകർമ്മങ്ങളോടുകൂടിയ ആഘോഷവും ഇവിടെ നടക്കും .ഇടവകയിലെ മൂന്നു വാർഡുകളിൽ പെട്ട കുടുംബങ്ങൾ ചേർന്നാണ് ഓരോ ദിവസത്തെയും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നത്. ഇടവക വികാരി ഫാദർ ജോസ് കളപ്പുര തിരുസ്വരൂപ പ്രതിഷ്ഠ നടത്തി.

 തുടർന്ന് ദിവ്യബലി, നൊവേന, കുടുംബങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക സമർപ്പണ പ്രാർത്ഥനയും നടത്തി .

Advertisement

Related News