പവന്‍ വില ഒരു ലക്ഷത്തിലേക്കില്ലേ? വന്‍ ഇടിവുകള്‍ക്ക് വിരാമം സ്വർണവിലയില്‍ ഇന്ന് വർധനവ്

Advertisement
Featured Image

കഴിഞ്ഞ ദിവസങ്ങളിലെ വൻ ഇടിവുകള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ വർധിച്ച് 12,980 രൂപയായതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 1,03,840 രൂപയിലെത്തി. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. രാവിലത്തെ ഇടിവിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായിരുന്ന വർധനവോടെ പവന്റെ വില 1,03,640 രൂപയിലേക്ക് എത്തിയിരുന്നു. അതേസമയം ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെ രാവിലെയായിരുന്നു - പവന് 1,02,760 രൂപ.

ജൂൺ ഒന്നിന് രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,14,560 രൂപയുമായി ഒത്തുനോക്കുമ്പോൾ നിലവിൽ ഒരു പവന് 10,720 രൂപയോളം കുറവാണ് വിപണിയിലുള്ളത് എന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,160 രൂപയും 18 കാരറ്റിന് 10,620 രൂപയുമാണ് വില. ജിഎസ്ടിയും (3%) ഏകദേശം 5 ശതമാനം പണിക്കൂലിയും ചേരുമ്പോൾ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ വിപണിയിൽ ഏകദേശം 1,12,303 രൂപയോളമായിരിക്കും ഇന്നത്തെ ചെലവ്.

Advertisement

Related News