തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും ഈ വർഷം എസ്.എസ്. എൽ. സി, പ്ലസ് ടു, സി.എം കിഡ്സ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ആദരവും, വിവിധ എൻഡോവ്മെൻ്റു കളുടെ വിതരണവും തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൂസി ബാബുവിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ സൽമ മോയി നിർവഹിച്ചു. പഠനത്തിൽ മികവ് പുലർത്തുന്ന 6 കുട്ടികൾക്കായി SRJ ഗ്രൂപ്പ് കാവുംമന്ദം ഏർപ്പെടുത്തിയ 30 ,000 രൂപയുടെ സ്കോളർഷിപ്പും, സുശീലാമ്മ മെമ്മോറിയൽ എൻഡോവ്മെൻ്റും, പി.എം. മാത്യു മെമ്മോറിയൽ എൻഡോവ്മെൻ്റും, പോളക്കാട്ടിൽ ശ്രീമതിയമ്മ മെമ്മോറിയൽ എൻഡോവ്മെൻ്റും, റിട്ട. അധ്യാപകൻ കെ.വി രാജേന്ദ്രൻ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണവും, പൂർവാധ്യാപകനും റിട്ട. എ.ഇ. ഒ യുമായ ടി. ബാബു മാസ്റ്റർ വിദ്യാലയത്തിന് സംഭാവന ചെയ്ത കർട്ടൻ സെറ്റ് ഏറ്റു വാങ്ങുകയും ചെയ്ത ചടങ്ങിൽ എസ്.എസ്.എൽ. സി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കമല രാമൻ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആമിന റുക്‌സാന, വാർഡ് മെമ്പർ ജെസി തോമസ്, പി.ടി.എ പ്രസിഡൻ്റ് ബെന്നി മാത്യം, എസ്. ആർ ജെ ഗ്രൂപ്പ് ഉടമ എം. പി . റിയോൺ, പ്രിൻസിപ്പൽഎം. രാധിക , ഹെഡ്മിസ്ട്രസ് ഉഷ കുനിയിൽ, കെ.വി രാജേന്ദ്രൻ , വി. മുസ്‌തഫ,സൂന നവീൻ , സി.എം ദിലീപ്കുമാർ, എൻ.പി മാത്യു, ഷാജു ജോൺ എന്നിവർ പ്രസംഗിച്ചു

