പടിഞ്ഞാറത്തറ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ
സൗഹൃദ പവർ ബ്രിഗേഡിൻ്റെയും , ഹൈസ്ക്കൂൾ വിഭാഗം SPC യൂണിറ്റിൻ്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു . പടിഞ്ഞാറത്തറ ബസ്സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ കൽപ്പറ്റ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ജോഷി തുമ്പാനം ലഹരി വിരുദ്ധ സനേശം നൽകി . ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുന്ന ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്‌ഞ, ലീഫ് ലെറ്റുകളുടെ വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. അധ്യാപകരായ അനീഷ തോമസ് , ഷാനു ജേക്കബ്, ശ്രീജേഷ് എം, ഐശ്വര്യ , അബ്ദുൾ ഗഫൂർ എന്നിവർ നേതൃത്വം നൽകി.

