ശരീരം കാണിക്കുന്ന ഈ മൂന്ന് ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്;കാരണം ഇതാണ്

Advertisement
Featured Image

ജീവിതത്തിലെ പലതരത്തിലുള്ള തിരക്കുകള്‍ക്കിടയില്‍ സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാന്‍ സമയം കിട്ടാത്ത ധാരാളം പേരുണ്ട്. രോഗം വഷളായി ചികിത്സിച്ചാലും ഭേദമാകാത്ത അവസ്ഥയിലായിരിക്കും ഒടുവില്‍ അവ കണ്ടെത്തുന്നതും. എന്നാല്‍ ശരീരത്തിലെ ചില മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നത് കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്താനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.

കാന്‍സര്‍, ലിവര്‍, കിഡ്‌നി രോഗങ്ങള്‍ പോലുളള പലതിനും തുടക്കത്തില്‍ ലക്ഷണങ്ങള്‍ വ്യക്തമാകാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട രോഗ ലക്ഷണങ്ങള്‍ പലതും പ്രായമാകുന്നതിന്റെയോ, ജോലിഭാരത്തിന്റെയോ, മാനസിക സമ്മര്‍ദ്ദത്തിന്റെയോ ഭാഗമായി ഉണ്ടാകുന്നതാണെന്ന് ആളുകള്‍ സ്വയം കരുതുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട ചില ആരോഗ്യ ലക്ഷണങ്ങളുണ്ട്.


അകാരണമായി ശരീരഭാരം കുറയുക


ഭക്ഷണത്തിലോ വ്യായാമത്തിലോ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്താതെതന്നെ ശരീരഭാരം പെട്ടെന്ന് കുറയുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ നാലും അഞ്ചും കിലോയിലധികം ഭാരം കുറയുന്നത് പാന്‍ക്രിയാറ്റിക്, ശ്വാസകോശം, വയറ്, അന്നനാളം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാന്‍സറുകളുടെ ലക്ഷണമാണെന്ന് കണക്കാക്കപ്പെടുന്നു.

cancer symtpoms

വിട്ടുമാറാത്ത ചുമ, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍


പനി വന്ന ശേഷം അല്ലെങ്കില്‍ വായൂ മലിനീകരണം മൂലം സാധാരണയായി ചുമ ഉണ്ടാകാറുണ്ട്. എന്നാല്‍ അസുഖം ഭേദമായ ശേഷം 4 ആഴ്ചയില്‍ കൂടുതല്‍ ചുമ നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സാധാരണ വൈറല്‍ പനിയോടൊപ്പം വരുന്ന ചുമ രണ്ടാഴ്ചയ്ക്കുളളില്‍ ഭേദമാകാറുണ്ട്. എന്നാല്‍ വിട്ടുമാറാത്ത ചുമ ആസ്ത്മയോ ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌സോ ആകാം. മാത്രമല്ല ചില സാഹചര്യങ്ങളില്‍ ശ്വാസകോശത്തിലെയോ തൊണ്ടയിലെയോ കാന്‍സറിന്റെ ആദ്യകാല ലക്ഷണമാകാനും സാധ്യതയുണ്ട്.

Advertisement

Related News

ഒരുക്കങ്ങൾ പൂർത്തിയായി: അന്താരാഷ്ട്ര കാപ്പി ദിനാഘോഷം വ്യാഴാഴ്ച കൽപ്പറ്റയിൽ

LATEST
News Image

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​ഗം: നിയന്ത്രണം വേണമെന്നും കേന്ദ്രം ചട്ടങ്ങൾ കൊണ്ടുവരണമെന്നും സുപ്രീം കോടതി

LATEST
News Image

പുതിയ പാചകവാതക കണക്ഷൻ പോക്കറ്റ് കീറും; പുതിയ കണക്ഷൻ കിട്ടാൻ 4840 രൂപ, 10 കിലോ സിലിണ്ടർ റീഫില്ലിംഗിന് 1650 രൂപ

LATEST
News Image

കുട്ടികൾ കഴിക്കുന്ന ചിപ്‌സും ബിസ്‌കറ്റും ഇനി ശ്രദ്ധിച്ച് വാങ്ങണം; പാക്കറ്റിൽ പുതിയ മുന്നറിയിപ്പ്

LATEST
News Image

വാട്സ്‌ആപ്പ് ബിസിനസ് മെസേജുകള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ വിലയേറും: പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച്‌ മെറ്റ,ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന പല സേവനങ്ങള്‍ക്കും ഇനി പണം നല്‍കേണ്ടി വരും

LATEST
News Image