എസ്കെഎസ്ബിവി ജില്ലാ കൗൺസിൽ ക്യാമ്പ് നടത്തി

Advertisement
Featured Image

​കൽപ്പറ്റ: വിദ്യാർഥികൾ തങ്ങളുടെ സർഗ്ഗാത്മകശേഷിയും വിഭവങ്ങളും മൊബൈൽ സ്ക്രീനുകളിൽ തളച്ചിടാതെ, നന്മനിറഞ്ഞ സമൂഹനിർമ്മിതിക്കായി വിനിയോഗിക്കാൻ തയ്യാറാകണമെന്ന് പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ. സമസ്ത കേരള സുന്നി ബാലവേദി ജില്ലാ കൗൺസിൽ യോഗം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ജില്ലാ ചെയർമാൻ ശഫീഖ് ഫൈസി അധ്യക്ഷനായി. “കൂട്ടുകൂടാം സുകൃത വഴിയിൽ” എന്ന വിഷയത്തിൽ വി മുനീർ മാസ്റ്റർ ക്ലാസെടുത്തു. എസ് കെ എസ് ബി വി ഭാരവാഹികളായ റൈഹാനലി തങ്ങൾ, നിയാസ് പനമരം, സൈനുൽ ആബിദ് പടിഞ്ഞാറത്തറ നേതൃത്വം നൽകി. കെ കെ അശ്‌റഫ് ഐ ആർ പി എഫ് എസ് , എസ് കെ ജെ എം ഭാരവാഹികളായ സയ്യിദ് കെ വി എസ് തങ്ങൾ, ഹാരിസ് ബാഖവി കമ്പളക്കാട്, അബ്ദു റസാഖ് ദാരിമി സംസാരിച്ചു.

കൺവീനർ ഒ.പി റാശിദ് വാഫി സ്വാഗതവും മുഹമ്മദ് അഫ് ലഹ് നന്ദിയും പറഞ്ഞു.

Advertisement

Related News