ഫിഷറീസ് വകുപ്പിന്റെ
മൺസൂൺ മത്സ്യസമൃദ്ധി 2026
പരിപാടിയുടെ ഭാഗമായി
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ
13-ാം വാർഡിൽ ജോർജ് വർഗീസ് എന്ന കർഷകന്റെ കൃഷിയിടത്തിൽ വിളവെടുപ്പ് നടത്തി.പഞ്ചായത്ത് പ്രസിഡണ്ട് അസ്മ കെ.കെ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരി,പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിത നൗഷാദ് , വാർഡ് മെമ്പർ ജോണി മറ്റു മെമ്പർമാർ നജ്മത്ത് പാറ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

