ലഹരിവിരുദ്ധ സന്ദേശവുമായി ജയിൽ ജീവനക്കാരുടെ സൗഹൃദ ഫുട്ബോൾ; മാനന്തവാടി ജില്ലാ ജയിൽ ജേതാക്കൾ

Advertisement
Featured Image

കൽപ്പറ്റ: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരായ സന്ദേശം ഉയർത്തി വയനാട്ടിലെ ജയിൽ ജീവനക്കാർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ മാനന്തവാടി ജില്ലാ ജയിൽ ടീം ജേതാക്കളായി. സംസ്ഥാന സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലാ ജയിൽ സൂപ്രണ്ട് ഷൈജു എ ഉദ്ഘാടനം ചെയ്തു. വൈത്തിരി സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് അനൂപ് കെ.കെ. ഉൾപ്പെടെ ജയിൽ വകുപ്പ് ഉദ്യോഗസ്ഥരും സംഘടനാ ഭാരവാഹികളും പങ്കെടുത്തു. മാനന്തവാടി ജില്ലാ ജയിലിലെയും വൈത്തിരി സ്പെഷ്യൽ സബ് ജയിലിലെയും ജീവനക്കാർ തമ്മിലായിരുന്നു മത്സരം. 6-5ന് മാനന്തവാടി ജില്ലാ ജയിൽ ടീം വിജയിച്ച് കിരീടം സ്വന്തമാക്കി. യുവാക്കളെ കായികരംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിലൂടെ ലഹരി ഉപയോഗം തടയാനാകുമെന്നും കായിക സംസ്കാരം ശക്തിപ്പെടുത്തുന്നതിലൂടെ ലഹരിമുക്ത സമൂഹം വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും സംഘാടകർ പറഞ്ഞു.

Advertisement

Related News