കോട്ടത്തറ:സെന്റ് ആന്റണീസ് യുപി സ്കൂളിൽ ജൂലൈ 1ന് നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ 6 പേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് മത്സരം നടന്നത്.പേന അടയാളത്തിൽ മത്സരിച്ച അഭിനന്ദ് കെ എസ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ബുക്ക് അടയാളത്തിൽ മത്സരിച്ച എയ്ബൽ റെയാൻ അനീഷ് സാഹിത്യ സമാജം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കുയിൽ അടയാളത്തിൽ മത്സരിച്ച നവനിത ശ്രീജിത്ത് അസിസ്റ്റന്റ് ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. മയിൽ അടയാളത്തിൽ മത്സരിച്ച ജ്യോതി മരിയ സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനധ്യാപികയും, ഇലക്ഷൻ സംഘാടകരും പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകി.

