വിമാന ടിക്കറ്റ് നിരക്കിൽ വൻ മാറ്റം! ഈ യാത്രികരെ നെഞ്ചോട് ചേർത്ത് ഇൻഡിഗോ

Advertisement
Featured Image

ക്യാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി 'ഇൻഡിഗോ ലൈറ്റ്'; പുതിയ ഇക്കോണമി നിരക്ക് അവതരിപ്പിച്ചു. കുറഞ്ഞ ചെലവിൽ വിമാനയാത്ര ആഗ്രഹിക്കുന്ന യാത്രക്കാർക്കായി ഇൻഡിഗോ പുതിയ'ഇൻഡിഗോ ലൈറ്റ്' (IndiGo Lite) ഇക്കോണമി നിരക്ക് അവതരിപ്പിച്ചു. കാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങൾ മാത്രം തെരഞ്ഞെടുത്ത് അതിന് മാത്രം പണം നൽകാൻ കഴിയുന്ന രീതിയിലാണ് ഈ പുതിയ നിരക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


2026 ജൂലൈ ഒന്നുമുതൽ ഇൻഡിഗോയുടെ ഔദ്യോഗിക ബുക്കിങ് പ്ലാറ്റ്ഫോമുകൾ വഴി ഈ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജൂലൈ 15, 2026 മുതൽ ആരംഭിക്കുന്ന യാത്രകൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഇൻഡിഗോയുടെ എല്ലാ നോൺ-സ്റ്റോപ്പ് ആഭ്യന്തര, അന്തർദേശീയ സർവീസുകളിലും ഏകദിശ, റൗണ്ട് ട്രിപ്പ്, മൾട്ടി-സിറ്റി ബുക്കിങ്ങുകൾക്കും ഈ നിരക്ക് ബാധകമാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഈ സൗകര്യം ലഭിക്കും.


ഇൻഡിഗോ ലൈറ്റ് നിരക്കിൽ യാത്ര ചെയ്യുന്നവർക്ക് പരമാവധി ഏഴ് കിലോഗ്രാം വരെ ഭാരമുള്ള ഒരു കാബിൻ ബാഗ് കൊണ്ടുപോകാൻ അനുമതിയുണ്ടാകും. കൂടാതെ വിമാനത്തിലെ സീറ്റ് സൗജന്യമായി ഓട്ടോ അസൈൻ ചെയ്യപ്പെടും. ചെക്ക്-ഇൻ ബാഗേജ്, ഇഷ്ടാനുസൃത സീറ്റ് തിരഞ്ഞെടുക്കൽ, വിമാനത്തിനുള്ളിലെ ഭക്ഷണം, 'ഫാസ്റ്റ് ഫോർവേഡ്' ഉൾപ്പെടെയുള്ള പ്രാഥമിക സേവനങ്ങൾ എന്നിവ അധിക തുക നൽകി ആവശ്യാനുസരണം വാങ്ങാനാകും. ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും ഈ സേവനങ്ങൾ അനുവദിക്കുക.

Advertisement

Related News