ഊരുകൂട്ട വളണ്ടിയർ നിയമനം

Advertisement
Featured Image

സുൽത്താൻ ബത്തേരി നഗരസഭയുടെ ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതിയുടെ ഭാഗമായി ചേനാട്, ഓടപ്പള്ളം, കുപ്പാടി, സർവജന, അസംപ്‌ഷൻ, ബീനാച്ചി, പഴുപ്പത്തൂർ, പൂമല, കൈപ്പഞ്ചേരി, സ്‌കൂൾ പരിധിയിലെ ഉന്നതികളിൽ താമസിക്കുന്ന യോഗ്യരായ പട്ടിക വർഗ ഉദ്യോഗാർത്ഥികളിൽ നിന്നും ഊരുകൂട്ട വളണ്ടിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സിയാണ് യോഗ്യത. ഹോണറേറിയം പ്രതിമാസം 5000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് /ആധാർ എന്നിവ സഹിതം ജൂലൈ 10ന് രാവിലെ10 മണിക്ക് സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോൺ: 9447887798


*മെന്റർ ടീച്ചർ നിയമനം*


സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫീസിൻ്റെ സേവന പരിധിയിൽ വരുന്ന ഗവൺമെൻ്റ്/എയ്‌ഡഡ് എൽ പി സ്കൂളുകളിൽ മെൻ്റർ ടീച്ചർ നിയമനത്തിന് അപേക്ഷ സമർപ്പിച്ചവർക്കുള്ള എഴുത്ത് പരീക്ഷ ജൂലൈ അഞ്ചിന് രാവിലെ 11 മണി മുതൽ 12.15 വരെ സുൽത്താൻ ബത്തേരി ഗവ: സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. പരീക്ഷ എഴുതുന്നവർക്ക് ലഭ്യമാക്കിയിട്ടുള്ള ഹാൾ ടിക്കറ്റ് പൂരിപ്പിച്ച് ഫോട്ടോ പതിച്ച് അന്നേദിവസം രാവിലെ 10.30 ന് പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഫോൺ - 04936221074

Advertisement

Related News