ദേശീയ ടൂറിസം ഉച്ചകോടി വയനാട്ടിൽ

Advertisement
Featured Image

  ദേശീയ ടൂറിസം ഉച്ചകോടി 2027  വയനാട്ടിൽ സംഘടിപ്പിക്കുവാൻ ബത്തേരി സപ്ത റിസോർട്ടിൽ ചേർന്ന വിവിധ ടൂറിസം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ( TOAI ) യുടെ വാർഷിക ദേശീയ പരിപാടിയായ നാഷണൽ ടൂറിസം സമ്മിറ്റ് 2027സെപ്റ്റംബർ മാസത്തിൽ വയനാട്ടിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാർ,ട്രാവൽ ഏജൻസികൾ,ടൂറിസം മേഖലയിലെ പ്രമുഖർ, കേന്ദ്ര സംസ്ഥാന സർക്കാർ പ്രതിനിധികൾ,വ്യവസായ പങ്കാളികൾ എന്നിവർ പങ്കെടുക്കുന്ന ദേശീയ ഉച്ചകോടി കേരള ടൂറിസത്തിനും പ്രത്യേകിച്ച് വയനാട്ടിൻ്റെ ടൂറിസം മേഖലയ്ക്കും ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധയും പ്രചാരണവും ലഭിക്കുന്നതിനും വിനോദസഞ്ചാര വികസനത്തിനും ഗണ്യമായ പ്രചോദനമാകുമെന്നും സംഘാടകർ അറിയിച്ചു.  TOAI നാഷണൽ പ്രസിഡണ്ട് അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.   സുനിൽ കുമാർ , ജോസ് കൈനഡി ( WTO ), അലി ബ്രാൻ ( Pan Asia Tourism Council ) മനുമത്തായി , അനീഷ് വരദൂർ ( AKTA ),സയൂജ് , ലൈജു ജോസ് ( WETA ) വിനോദ്കുമാർ ( Tourism operator) സുബൈർ ( Guides Association) പ്രവീൺ രാജ് ( WDM ) പീറ്റർ ജോസ് , ദിലീപ് കുമാർ , ഹോമയു കോറം എന്നിവർ പങ്കെടുത്തു

Advertisement

Related News