വാഹനാപകടം യുവാവ് മരണപ്പെട്ടു.

Advertisement
Featured Image

പുൽപ്പള്ളി - നടവയൽ റൂട്ടിലെ ചണ്ണക്കൊല്ലി വനാതിർത്തിയിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. പുൽപ്പള്ളിയിലെ കച്ചേരി ഹോണ്ട ഷോറൂമിലെ ജീവനക്കാരനായ മാനന്തവാടി മാതമൂല സ്വദേശി ശിവകുമാർ (24) ആണ് മരണപ്പെട്ടത്.രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പുൽപ്പള്ളിയിൽനിന്നും നടവയൽ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്.

പിതാവ് ശിവദാസൻ. അമ്മ: നിർമ്മല.

സഹോദരി: മേഘ.

Advertisement

Related News