ലഹരിമുക്ത സമൂഹത്തിനായുള്ള 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സുൽത്താൻ ബത്തേരി ഗവ സർവജന ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും പോലീസ് വകുപ്പും സംയുക്തമായി 'നാർക്കോ ഹണ്ട്' ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എ.എസ്.ഐ ടി.ജി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികള്‍ ലഹരി വിപത്തിനെതിരെ എപ്പോഴും ജാഗരൂകരായിരിക്കണമെന്നും ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ എൻ.എസ്.എസ് വളണ്ടിയർമാർക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ പി.എ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.കെ സുനിൽ കുമാർ, അധ്യാപകനായ എൻ അനിൽകുമാർ, വിദ്യാർത്ഥി പ്രതിനിധി മീനാക്ഷി നന്ദ എന്നിവര്‍ സംസാരിച്ചു.
Related News
ബിയോണ്ട് ദ ബസ് ലഹരിവിരുദ്ധ ലോഗോ പ്രകാശനം ചെയ്തു.
പ്രിയദര്‍ശിനി പദ്ധതി തുടങ്ങി ഒരു മാസം; KSRTCക്ക് പ്രതിമാസം 75 കോടിയുടെ നഷ്ടമെന്ന് റിപ്പോർട്ട്
'ഈ കളി വെച്ച് ഞങ്ങള്‍ ഫൈനൽ അർഹിക്കുന്നില്ല'; തോൽവിക്ക് പിന്നാലെ തുറന്നടിച്ച് എംബാപ്പെ
ഗില്ലും അക്ഷറും സുന്ദറും തിളങ്ങി, രോഹിത്തിനും കോലിക്കും നിരാശ, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യക്ക് ആദ്യ ജയം
കളി മറന്ന് എംബാപ്പെയും ഒലീസെയും ഡെംബലെയും; ഫ്രാന്‍സിനെ പൂട്ടി സ്പെയ്ന്‍ ഫൈനലില്‍

