യൂട്യൂബർ തൊപ്പിക്കെതിരായ സൈബർ കേസിൽ തൊപ്പിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ പൊലീസ് ശ്രമം. നേരത്തെ എറണാകുളത്തു തന്നെയുണ്ടായിരുന്ന നിഹാദ് എന്ന തൊപ്പി, കേസിൽപ്പെട്ടത്തോടെ ജില്ല വിട്ടെന്നാണ് സംശയം. കൂട്ടുകാരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ യൂട്യൂബ് ചാനൽ പൊലീസ് ഇടപെട്ട് പൂട്ടിച്ചത്. അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച യൂട്യൂബ് ചാനലാണ് പൂട്ടിയത്. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്.
Kerala
തൊപ്പി മുങ്ങി? എറണാകുളം ജില്ല വിട്ടെന്ന് സംശയം, സുഹൃത്തുക്കളെ ചോദ്യം ചെയ്തേക്കും, സഹകരിക്കുന്നില്ലെന്ന് പൊലീസ്
Related News
സ്വർണവിലയില്‍ മൂന്നാം ദിവസവും ഇടിവ്: അന്താരാഷ്ട്ര വിപണിയിലും വില കുത്തനെ താഴേക്ക്
മാനന്തവാടിയിൽ ചായ,ചെറുകടികൾ വില ഏകീകരിക്കാൻ തീരുമാനം
പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; സ്വമേധയാ കേസെടുത്ത് ബാലാവകാശകമ്മീഷൻ
ഹോർമൂസ് കടലിടുക്കിൻ്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും:സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിഫലം ആവശ്യപ്പെട്ട് ട്രംപ്
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; മഴ ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

