കണിയാരം : കണിയാരം എ. എൽ. പി സ്കൂളിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി BEYOND THE BUZZ ലോഗോ പ്രകാശനകർമം ഡിവിഷൻ കൗൺസിലർ വി. യു ജോയ് നിർവഹിച്ചു. തുടർന്ന് ലഹരിവിരുദ്ധ കുട്ടിച്ചങ്ങല, ലഹരിവിരുദ്ധസന്ദേശറാലി എന്നിവയും സംഘടിപ്പിക്കപ്പെട്ടു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ലഹരിവിരുദ്ധ ലോഗോ ബാഡ്ജ് ധരിച്ചുകൊണ്ട് പ്രവർത്തനങ്ങളിൽ പങ്കാളികളായി. ലഹരിക്കെതിരെയുള്ള ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ കുടുംബങ്ങളിലും സമൂഹത്തിലും നിരവധി പ്രവർത്തനങ്ങൾ വിദ്യാലയം ഏറ്റെടുത്തു നടത്തിവരികയാണ്. പ്രധാനാധ്യാപിക ശ്രുതി ലോനപ്പൻ, അധ്യാപകരായ സാലി പോൾ കെ, അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു.
Related News
പാസ്പോര്‍ട്ട് പൗരത്വ രേഖയല്ല, യാത്രാ രേഖ മാത്രം'; പ്രസ്താവനയുമായി വിദേശകാര്യ മന്ത്രാലയം
ഗർഭാശയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട 6 പ്രധാന മാറ്റങ്ങൾ
നീറ്റ് യു.ജി റീ-ടെസ്റ്റ് ഫലം പുറത്ത്; 11.21 ലക്ഷം വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി, 690-ന് മുകളില്‍ മാര്‍ക്ക് നേടി 138 പേര്
പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം, തിരുത്താനുള്ള നടപടികൾ തുടങ്ങി'; അമ്മ അംഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്
ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് 27 വരെ അപേക്ഷിക്കാം

