മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Advertisement
Featured Image

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാല-ക്കാട് കടമ്പഴിപ്പുറം പുലാപ്പറ്റയിൽ ആണ് സംഭവം.വെട്ടംപറമ്പിൽ കൃഷ്‌ണകുമാർ- സുമിഷ ദമ്പതികളുടെ മകൻ യുവാൻ ആണ് മരിച്ചത്.


രാവിലെ 7 മണിയോടെയാണ് സംഭവം. അമ്മ-യുടെ അടുത്ത് തന്നെ കിടത്തിയിരുന്ന കുട്ടിക്ക് അർദ്ധരാത്രിയിൽ മുലപ്പാൽ കൊടുത്തിരുന്നു. രാവിലെ ഏഴ് മണിയായിട്ടും കുട്ടി എണീക്കാതാ-യത്തോടെ വീട്ടുകാർ നോക്കിയപ്പോഴാണ് അന-ക്കമില്ലാത്ത നിലയിൽ കണ്ടത്. ഉടൻ മണ്ണാർ-ക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കി-ലും മരണം സ്ഥിരീകരിക്കുകയായിരുന്നു.






Advertisement

Related News