മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വകുപ്പുതല ഏകോപനത്തിന് പുതിയ സംവിധാനം തയ്യാറാക്കും. ഡാറ്റ ഡ്രിവൺ ഫയൽ നീക്കത്തിലേക്ക് സർക്കാർ കടക്കും. പദ്ധതി നടത്തിപ്പിന് മാപ്പിംഗ് സംവിധാനം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പദ്ധതികൾക്ക് പ്രോട്ടോക്കോൾ വരും. പദ്ധതി നടത്തിപ്പിലെ കാലതാമസത്തിനും അധിക ചെലവിനും നിയന്ത്രണമുണ്ടാകും. അതിവേഗ റെയിൽപദ്ധതിക്കുള്ള വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇ ശ്രീധരന്‍റെ റിപ്പോര്‍ട്ട് അപൂര്‍ണമെന്നാണ് വിദഗ്ധസമിതി വിലയിരുത്തൽ. ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് സമിതി അറിയിച്ചിട്ടുണ്ട്. കെ റെയിലിൽ പറ്റിയ അബദ്ധം ആവർത്തിക്കരുത്. സര്‍ക്കാര്‍ വീണ്ടും പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ലഭ്യതയടക്കം പരിശോധിക്കണം. പാസഞ്ചര്‍ ട്രെയിൻ മാത്രം പറ്റില്ലെന്നും ചരക്ക് നീക്കവും കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

