കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എല്‍ എസ് ജി ഡി പദ്ധതി പ്രകാരം താത്ക്കാലികാടിസ്ഥാനത്തിൽ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടെക്നിക്കല്‍ അസിസ്റ്റൻ്‍റ്, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തസ്‌തികകളില്‍ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സല്‍, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജൂലൈ 28ന് രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിനു മുകളിലുള്ള ഓർക്കിഡ് ഹാളിൽ കൂടിക്കാഴ്ചക്ക് എത്തണം. പ്രായപരിധി 18-45. കൽപ്പറ്റ മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഫോണ്‍- 04936 206768
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്സ്, ഇലക്ട്രീഷ്യന്‍ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 22ന് രാവിലെ 10നും കാഷ്യര്‍, എച്ച് എം സി ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 24ന് രാവിലെ 10നും നടക്കും. പ്രായപരിധി 18-45. കൽപ്പറ്റ മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, എന്നിവയുടെ അസ്സല്‍, പകർപ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസിനു മുകളിലുള്ള ഓർക്കിഡ് ഹാളിൽ എത്തണം.

